Sorry, you need to enable JavaScript to visit this website.

പുതിയ വിലക്ക്, പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കരുത്

ന്യൂദല്‍ഹി- പാര്‍ലമെന്റിലെ വാക്കുവിലക്കുകള്‍ക്ക് പുറമെ പുതിയ വിലക്ക് കൂടി. പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനാണ് വിലക്ക്. പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുക, ലഘുലേഖകള്‍, ചോദ്യാവലികള്‍ എന്നിവ വിതരണം ചെയ്യുക, തുടങ്ങിയവക്ക് ഇനിമുതല്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കി. അരാജകവാദി, കുരങ്ങന്‍, കോവിഡ് വാഹകന്‍, അഴിമതിക്കാരന്‍, കുറ്റവാളി, മുതലക്കണ്ണീര്‍, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവന്‍, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉള്‍പ്പെടെ 65 വാക്കുകള്‍ക്ക് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
 

Latest News