ആണ്‍മക്കള്‍ ജീവിച്ചോളും, ഭാര്യയേയും രണ്ട് പെണ്‍മക്കളേയും കൊന്ന് ജീവനൊടുക്കി

ന്യൂദല്‍ഹി-ബിസിനസ്സിലെ പരാജയത്തെ തുടര്‍ന്ന്  ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം 40 കാരന്‍ ജീവനൊടുക്കി.   ജീന്‍സ് കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇയാള്‍ക്ക് വന്‍ നഷ്ടമുണ്ടായതായി പോലീസ് പറഞ്ഞു. വീഡിയോ സന്ദേശം നല്‍കിയതിനുശേഷമാണ് യുവാവ് വെടിവെച്ചു മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഭാവിയില്‍ പ്രശ്‌നങ്ങള്‍ നേരിടാതിരിക്കാനാണ് പെണ്‍മക്കളെ കൊലപ്പെടുത്തുന്നതെന്നും ആണ്‍മക്കള്‍ക്ക് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ അവരെ ജീവിക്കാന്‍ വിടുന്നുവെന്നും ആത്മഹത്യാ സന്ദേശത്തില്‍ പറഞ്ഞു. രണ്ട് ആണ്‍മക്കളാണുള്ളത്.

 

Latest News