ഇടുക്കി- കൊച്ചി-ധനുഷ്കോടി ദേശീയ പാതയില് പൂപ്പാറക്ക് സമീപം ബി.എല് റാമില് മിനി വാന് കൊക്കയിലേക്ക് മറിഞ്ഞു ആറോളം പേര്ക്ക് പരിക്കേറ്റു. ഡ്രൈവര്ക്ക് ഫിക്സ് ഉണ്ടായതിനാല് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. പൂപ്പാറ നിന്നും തമിഴ്നാട്ടിലെ ബോഡിയിലേക്ക് പത്തോളം യാത്രക്കാരുമായി പുറപ്പെട്ടതാണ് മിനി വാന്. പരിക്കേറ്റ നാല് പേരെ കുരുവിള സിറ്റിയിലെ സര്ക്കാര് ആശുപത്രിയിലും ബാക്കിയുള്ളവരെ തേനി മെഡിക്കല് കോളജിലും പ്രവേശിപ്പിച്ചു. ഇതില് രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.






