Sorry, you need to enable JavaScript to visit this website.

യന്ത്രത്തകരാര്‍: എയര്‍ അറേബ്യ വിമാനത്തിന് കൊച്ചിയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ്

കൊച്ചി- ലാന്‍ഡിംഗിന് തൊട്ടുമുമ്പ് യന്ത്രത്തകരാറുണ്ടായതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 222 യാത്രക്കാരും ഏഴ് ജീവനക്കാരുമുണ്ടായിരുന്ന ജി9426 എന്ന വിമാനമാണ് കൊച്ചയില്‍ സുരക്ഷിതമായി ഇറക്കിയത്. എല്ലാവരും സുരക്ഷിതരാണെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

വിമാനം ലാന്‍ഡ് ചെയ്യുന്ന സന്ദര്‍ഭത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. വൈകിട്ട് ഏഴരയോടെയാണ് വിമാനം അടിയന്തരമായി റണ്‍വേയിലിറക്കിയത്. എട്ടരയോടെ വിമാനത്താവളത്തിലെ അടിയന്തര നടപടികള്‍ പിന്‍വലിച്ചു.

ഷാര്‍ജയില്‍നിന്ന് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറയെന്നും അടിയന്തര ലാന്‍ഡിംഗ് വേണമെന്നും ആവശ്യപ്പെട്ടതിന് പിന്നാലെ വിമാനത്താവള ജീവനക്കാര്‍ സമ്പൂര്‍ണ്ണ സജ്ജരായിരുന്നു. 6.41 ഓടെ വിമാനത്താവളത്തില്‍ അടിയന്തര നടപടിക്രമങ്ങള്‍ ആരംഭിച്ചു.

നിലവില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. സര്‍വീസുകള്‍ പുനരാരംഭിച്ചതിന് ശേഷം ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം പുറപ്പെട്ടു.

 

Latest News