യുവതിയുടെ ആത്മഹത്യ: ബി.ജെ.പി നേതാവ് അറസ്റ്റില്‍

പാലക്കാട്- മഹിളാമോര്‍ച്ച മണ്ഡലം ട്രഷറര്‍ ശരണ്യ രമേഷ് ആത്മഹത്യ ചെയ്ത സംഭവത്തി ല്‍ ബി.ജെ.പി മുന്‍ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് അറസ്റ്റില്‍. കാളിപ്പാറ പ്രജീവിനെ(32)യാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പ്രജീവാണ് ഉത്തരവാദിയെന്ന് കാണിച്ച് ശരണ്യ ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നു. പ്രേരണക്കുറ്റമാണ് പ്രജീവിനെതിരേ ചുമത്തിയിരിക്കുന്നത്. ഈ മാസം പത്തിനാണ് ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള ശരണ്യ(27)യെ മാട്ടുമന്തയിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശരണ്യയും താനും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും അതിലപ്പുറമൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നുമാണ് പ്രജീവ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കും. പ്രജീവിന്റെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ച് വരികയാണ്. റെയില്‍വേ ജീവനക്കാരനാണ് പ്രജീവ്.

 

Latest News