റിയാദ്- അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് വൈകുന്നേരം ജിദ്ദയിലെത്തും. ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസം സൗദി അറേബ്യയിലുണ്ടാകുന്ന അദ്ദേഹം ജിസിസി ഉച്ചകോടിയിലും സംബന്ധിക്കുന്നുണ്ട്. ഗള്‍ഫ് രാഷ്ട്ര നേതാക്കള്‍ക്ക് പുറമെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ഖാദിമി എന്നിവരും ജിസിസി യോഗത്തില്‍ പങ്കെടുക്കും