ഇബുള്‍ജെറ്റ് സഹോദരങ്ങള്‍ പുതിയ കാരവനുമായി,   ആര്‍ടിഒ റഡാറില്‍ പുത്തന്‍ വണ്ടിയും 

ഇരിട്ടി-നിരത്തിലെ ചട്ടലംഘനത്തിന്റെ പേരില്‍ വലിയ വിവാദങ്ങളില്‍ പെട്ട വണ്ടിയായിരുന്നു യൂട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങളുണ്ടെ നെപ്പോളിയന്‍ എന്ന വാന്‍. ഒന്നര വര്‍ഷമായി കണ്ണൂരിലെ ആര്‍ടിഒ ഓഫീസിലാണ് ഈ വാഹനമുള്ളത്. ആര്‍ടിഒ കസ്റ്റഡിയില്‍ നിന്നും വാഹനം  കിട്ടാതായതോടെ പുതിയ വണ്ടി വാങ്ങിയിരിക്കുകയാണ് ഇ ബുള്‍ജെറ്റ്. എന്നാല്‍ പുതിയ വണ്ടിയിലും ചട്ടലംഘനം നടത്തി രൂപമാറ്റം നടത്താനാണ് പദ്ധതിയെങ്കില്‍ ആ വണ്ടിയും പിടിക്കുമെന്നാണ് മോട്ടോര്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ഫോളോവര്‍മാരുള്ള കണ്ണൂര്‍ കിളിയന്തറ സ്വദേശികളും സഹോദരങ്ങളുമായ ലിബിനും എബിനുംറാംബോ എന്ന വളര്‍ത്തുനായക്കൊപ്പം ഇന്ത്യ മുഴുവന്‍ നെപ്പോളിയന്‍ എന്ന വാനിലായിരുന്നു സഞ്ചരിച്ചത്.വാഹനത്തിന്റെ നിറവും രൂപവും മാറ്റി അതിതീവ്രമായ ലൈറ്റുകളും പിടിപ്പിച്ചതോടെയാണ് വണ്ടി ആര്‍ടിഒയുടെ റഡാറില്‍ വന്നത്.
 

Latest News