കുരങ്ങുപനി സ്ഥിരീകരിച്ചത് കൊല്ലം സ്വദേശിക്ക്, കേരളത്തിലെ ആദ്യകേസ്

തിരുവനന്തപുരം- കേരളത്തില്‍ ഇതാദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത് കൊല്ലം സ്വദേശിക്ക് 12ാം തീയതി യു.എ.ഇയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ യാത്രികന്‍ ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
രോഗിയുടെ മാതാപിതാക്കള്‍, ടാക്‌സി- ഓട്ടോ െ്രെഡവര്‍മാര്‍, വിമാനത്തിലെ 11 യാത്രക്കാര്‍ എന്നിവര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ കൊണ്ടുവന്നത്. മെഡിക്കല്‍ കോളേജില്‍ നിന്നാണ് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചത്. അടുത്ത സമ്പര്‍ക്കം ഉണ്ടെങ്കില്‍ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പടരും.

 

Latest News