Sorry, you need to enable JavaScript to visit this website.

കെ ഫോണിന് ഇന്റര്‍നെറ്റ് ദാതാവായി പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് അനുവദിച്ചു

ന്യൂദല്‍ഹി- കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയായ കെ ഫോണിന് കേന്ദ്ര ടെലികോം മന്ത്രാലയം ഐ.എസ്.പി ലൈസന്‍സ് അനുവദിച്ചു. ഇതോടെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായി കെ ഫോണിന് പ്രവര്‍ത്തിക്കാം.
കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് നേരത്തെ കേന്ദ്രം അനുവദിച്ചിരുന്നു.
സൗജന്യമായും കുറഞ്ഞനിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് ഗുണമേന്മയോടുകൂടി പരമാവധി പേര്‍ക്ക് ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യംമിടുന്നത്. ഇതുവഴി സ്വകാര്യ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

നൂപുര്‍ ശര്‍മ വിവാദം: സുപ്രീം കോടതി നിരീക്ഷണങ്ങളെ
വിമര്‍ശിച്ച ഹൈക്കോടതി മുന്‍ ജഡ്ജിക്കെതിരെ നടപടിയില്ല

ന്യൂദല്‍ഹി- ബി.ജെ.പി പുറത്താക്കിയ മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മ വിവാദത്തില്‍ സുപ്രീം കോടതി നിരീക്ഷണങ്ങളെ വിമര്‍ശിച്ച മുന്‍ ദല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജിക്കും രണ്ട് അഭിഭാഷകര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടികളൊന്നും ഉണ്ടാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു.
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ നൂപൂര്‍ ശര്‍മക്കെതിരെ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളെയാണ് മുന്‍ ഹൈക്കോടതി ജഡ്ജിയും അഭിഭാഷകരും വിമര്‍ശിച്ചിരുന്നത്.
ജുഡീഷ്യല്‍ നടപടികളെ ന്യായമായി വിമര്‍ശിക്കുന്നത് കോടതിയലക്ഷ്യമാകില്ലെന്നും അവരുടെ പരാമര്‍ശങ്ങള്‍ അധിക്ഷേപകരമല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

ദേശവിരുദ്ധനെന്ന് വിളിച്ച് ഷര്‍ജീല്‍
ഇമാമിന് മര്‍ദനം, സി.സി.ടി.വി പരിശോധിക്കുന്നു

ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സി.എ.എ) പ്രക്ഷോഭത്തിനിടെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലടച്ച ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാമിന് ജയിലില്‍ മര്‍ദനമേറ്റ സംഭവത്തില്‍ ദല്‍ഹി കോടതി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു.
തീഹാര്‍ ജയില്‍ സെല്ലില്‍ വെച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്നാണ് ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാം അവകാശപ്പെടുന്നത്. ഇതേ തുടര്‍ന്ന് ദല്‍ഹി കോടതി  സെല്ലിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു.
2020ലെ വടക്കുകിഴക്കന്‍ ദല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഷര്‍ജീല്‍ ഇമാം, തീഹാര്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടും എട്ട് കുറ്റവാളികളും തന്നെ 'ഭീകരന്‍', 'ദേശ വിരുദ്ധന്‍' എന്ന് വിളിച്ചതായും ആരോപിച്ചിരുന്നു.


മസാജ് പാര്‍ലര്‍ മാനേജറോട് പ്രതിമാസം
25,000 രൂപ ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍

മുംബൈ- മസാജ് പാര്‍ലര്‍ നടത്താന്‍ അനുവദിക്കുന്നതിന്റെ പേരില്‍ സ്പാ മാനേജറില്‍നിന്ന് പ്രതിമാസം കാല്‍ ലക്ഷം രൂപ വീതം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതിന് ദക്ഷിണ മുംബൈയിലെ സ്പാ മാനേജരില്‍ നിന്ന് പ്രതിമാസം പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് സുധീര്‍ മാസ്റ്റര്‍ എന്ന സുദയ് യാദവ് (35) എന്നയാളെ  അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ അഞ്ച് കുറ്റകൃത്യങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഐപിസി സെക്ഷന്‍ 384 പ്രകാരമാണ് സ്പാ മാനേജര്‍ പരാതി നല്‍കിയിരുന്നത്.

 

 

 

Latest News