വനിതാ കോളേജിനു മുകളില്‍നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം- കോളജ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പന്തളം എടപ്പാള്‍ സ്വദേശി ദേവികയാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കോട്ടയത്തെ വനിതാ കോളജിന് മുകളില്‍ നിന്ന് ചാടി  ജീവനൊടുക്കാന്‍ ശ്രമിച്ചത്. പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനി വ്യാഴാഴ്ചയാണ് മരിച്ചത്.
കുടുംബപ്രശ്നങ്ങളെതുടര്‍ന്നുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് കോളജ് അധികൃതര്‍ അറിയിച്ചിരുന്നു. പെണ്‍കുട്ടി നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

 

Latest News