ദേശവിരുദ്ധനെന്ന് വിളിച്ച് ഷര്‍ജീല്‍ ഇമാമിന് മര്‍ദനം, സി.സി.ടി.വി പരിശോധിക്കുന്നു

ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സി.എ.എ) പ്രക്ഷോഭത്തിനിടെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലടച്ച ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാമിന് ജയിലില്‍ മര്‍ദനമേറ്റ സംഭവത്തില്‍ ദല്‍ഹി കോടതി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു.
തീഹാര്‍ ജയില്‍ സെല്ലില്‍ വെച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്നാണ് ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാം അവകാശപ്പെടുന്നത്. ഇതേ തുടര്‍ന്ന് ദല്‍ഹി കോടതി  സെല്ലിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു.
2020ലെ വടക്കുകിഴക്കന്‍ ദല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഷര്‍ജീല്‍ ഇമാം, തീഹാര്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടും എട്ട് കുറ്റവാളികളും തന്നെ 'ഭീകരന്‍', 'ദേശ വിരുദ്ധന്‍' എന്ന് വിളിച്ചതായും ആരോപിച്ചിരുന്നു.

നൂപുര്‍ ശര്‍മ വിവാദം: സുപ്രീം കോടതി നിരീക്ഷണങ്ങളെ
വിമര്‍ശിച്ച ഹൈക്കോടതി മുന്‍ ജഡ്ജിക്കെതിരെ നടപടിയില്ല

ന്യൂദല്‍ഹി- ബി.ജെ.പി പുറത്താക്കിയ മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മ വിവാദത്തില്‍ സുപ്രീം കോടതി നിരീക്ഷണങ്ങളെ വിമര്‍ശിച്ച മുന്‍ ദല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജിക്കും രണ്ട് അഭിഭാഷകര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടികളൊന്നും ഉണ്ടാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു.
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ നൂപൂര്‍ ശര്‍മക്കെതിരെ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളെയാണ് മുന്‍ ഹൈക്കോടതി ജഡ്ജിയും അഭിഭാഷകരും വിമര്‍ശിച്ചിരുന്നത്.
ജുഡീഷ്യല്‍ നടപടികളെ ന്യായമായി വിമര്‍ശിക്കുന്നത് കോടതിയലക്ഷ്യമാകില്ലെന്നും അവരുടെ പരാമര്‍ശങ്ങള്‍ അധിക്ഷേപകരമല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

മനുഷ്യക്കടത്ത് കേസില്‍ ഗായകന്‍
ദലേര്‍ മെഹന്ദിയെ ജയിലിലടച്ചു

പാട്യാല- മനുഷ്യക്കടത്ത് കേസില്‍ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്കെതിരെ പാട്യാല കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയതിന് പിന്നാലെ ഗായകന്‍ ദലേര്‍ മെഹന്ദിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. 2003ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നേരത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നത്.
2018-ല്‍ ജയിലില്‍ കഴിഞ്ഞതിനു പിന്നാലെയാണ് ജാമ്യം ലഭിച്ചത്.

 

Latest News