പാട്യാല- മനുഷ്യക്കടത്ത് കേസില്‍ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്കെതിരെ പാട്യാല കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയതിന് പിന്നാലെ ഗായകന്‍ ദലേര്‍ മെഹന്ദിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. 2003ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നേരത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നത്.
2018-ല്‍ ജയിലില്‍ കഴിഞ്ഞതിനു പിന്നാലെയാണ് ജാമ്യം ലഭിച്ചത്.
യു.പിയിലെ ആറ് കേസുകള്‍
റദ്ദാക്കാന്‍ സുബൈര്‍ സുപ്രീം കോടതിയില്‍
ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ആറ് എഫ്ഐആറുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും വസ്തുതാ പരിശോധകനുമായ മുഹമ്മദ് സുബൈര്‍ സുപ്രീം കോടതിയെ സമീപിച്ചു.
അതേസമയം, അദ്ദേഹത്തെ യു.പിയിലെ ഹത്രാസ് കോടതി വ്യാഴാഴ്ച 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സുബൈറിനെതിരായ ആറ് കേസുകള്‍ അന്വേഷിക്കാന്‍ യു.പി സര്‍ക്കാര്‍ രണ്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുമുണ്ട്.






