Sorry, you need to enable JavaScript to visit this website.

സീബ്രോണിക്‌സിന്റെ ഡ്രിപ് സ്മാർട്ട് വാച്ച് വിപണിയിൽ

ഇന്ത്യൻ വിപണിയിൽ ബ്ലൂടൂത്ത് കോളിങ് സംവിധാനമുള്ള സീബ്രോണിക്‌സ് ഡ്രിപ് സ്മാർട്ട്് വാച്ച് അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ജൂലൈ ആദ്യവാരം അവതരിപ്പിച്ച സീബ്രോണിക്‌സ് ഡ്രിപ്പിന്റെ അടിസ്ഥാന വേരിയന്റ് ആമസോണിൽ നിന്ന് 1999 രൂപയ്ക്കും മെറ്റൽ സ്ട്രാപുള്ള വാച്ച് 2399 രൂപയ്ക്കും ലഭിക്കും. പുതിയ സ്മാർട് വാച്ച് ഉപയോഗിച്ച് ഒരാളുടെ മുഴുവൻ സമയം ആരോഗ്യവും നിരീക്ഷിക്കാം.
വാച്ചിൽ ഉൾപ്പെടുത്തിയിട്ടുളള മൈക്കും ലൗഡ്‌സ്പീക്കറും ഉപയോഗിച്ച് സ്മാർട് വാച്ചിൽ കോളുകൾ എടുക്കാം. ഇതിന് വോയ്‌സ് അസിസ്റ്റന്റിനുള്ള പിന്തുണയും ഉണ്ട്. ഇതോടൊപ്പം ഫോണിലെ വോയ്‌സ് അസിസ്റ്റന്റിനെ എളുപ്പത്തിൽ ബന്ധപ്പെടാനും ഇത് അനുവദിക്കുന്നു. സ്‌ക്വയർ ഡിസ്‌പ്ലെയിലാണ് സ്മാർട് വാച്ച് വരുന്നത്. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ പോലും ഉപയോഗിക്കാവുന്ന വളരെ തെളിച്ചമുള്ളതും മികവാർന്നതുമായ ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. സിരിയും ഗൂഗിൾ അസിസ്റ്റന്റും പിന്തുണയ്ക്കുന്നതാണ് പുതിയ വാച്ച്. സ്മാർട് വാച്ച് ഇന്റർഫേസിലൂടെ എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാൻ ഉപയോക്താവിനെ അനുവദിക്കുന്ന ടച്ച് കൺട്രോൾ ഫീച്ചറും ഇതിലുണ്ട്. നിരവധി ഫിറ്റ്‌നസ് ഫീച്ചറുകളോടെയാണ് സ്മാർട് വാച്ച് വരുന്നത്. ബിൽറ്റ്-ഇൻ സെൻസർ ഉപയോഗിച്ച് ഹൃദയമിടിപ്പ്, എസ്പിഒ2, രക്തസമ്മർദം തുടങ്ങിയവ നിരീക്ഷിക്കാം. വാച്ച് ഒരു മെറ്റൽ സ്ട്രാപ് വേരിയന്റിലും വരുന്നുണ്ട്. ഇത് ഒരു മാഗ്നറ്റിക് ലൂപ്പ് ഡിസൈനിലാണ് കാണുന്നത്. നൂറിലധികം സ്‌പോർട്‌സ് മോഡുകളും വാച്ചിൽ ലഭ്യമാണ്. സ്മാർട്ട് വാച്ചിൽ 5 ദിവസത്തെ ഡാറ്റ വരെ സംഭരിക്കാൻ കഴിയും. വാച്ചിൽ 4 ബിൽറ്റ്-ഇൻ ഗെയിമുകളും 8 മെനു യുഐയും ഉണ്ട്. നിരവധി ആപ്പുകളിൽ നിന്നുള്ള അറിയിപ്പുകൾ വാച്ചിൽ ലഭിക്കും. 10 ബിൽറ്റ്-ഇൻ വാച്ച് ഫെയ്‌സുകളുണ്ട്. കൂടാതെ സ്മാർട് ഫോൺ ആപ്പിൽ നിന്ന് നൂറിലധികം വാച്ച് ഫെയ്സുകൾ തെരഞ്ഞെടുക്കുകയും ചെയ്യാം.

Latest News