മസ്ജിദു നബവിയിലെ റൗദയിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ വേണ്ട

മദീന - മസ്ജിദുന്നബവിയിലെ റൗദ ശരീഫിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് വ്യവസ്ഥയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇരു ഹറമുകളിലും പ്രവേശിക്കാൻ ഇമ്മ്യൂൺ സ്റ്റാറ്റസ് പരിശോധിക്കുന്ന രീതി എടുത്തുകളഞ്ഞിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. റൗദ ശരീഫിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടോയെന്ന് ആരാഞ്ഞ് വിശ്വാസികളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ഹജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 

Latest News