Sorry, you need to enable JavaScript to visit this website.

180 യാത്രക്കാരുള്ള വിമാനം വന്‍ അപകടത്തില്‍  നിന്ന് അദ്ഭുതകരമായി  രക്ഷപ്പെട്ടു

പാരിസ്- 180 യാത്രക്കാരുമായി പറന്ന വിമാനം, എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍ നിന്നും തെറ്റായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാരിസിനടുത്ത് വന്‍ അപകടത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 180 യാത്രക്കാരുമായി സ്‌റ്റോക്ക്‌ഹോമില്‍ നിന്നും പാരീസിലേക്ക് വന്ന എയര്‍ സ്വീഡന്റെ വിമാനമായിരുന്നു അപകടത്തില്‍ നിന്നും നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്. മേയ് 23 നായിരുന്നു സംഭവം. കണ്‍ടോള്‍ ടവറിലുണ്ടായിരുന്ന ഫ്രഞ്ചുകാരനായ ഉദ്യോഗസ്ഥന്‍, വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ഇംഗ്ലീഷില്‍ വിവരം നല്‍കിയപ്പോള്‍ വന്ന പിഴവായിരുന്നു ഇതിന് കാരണമായത്.
ഭാഷാ പ്രശ്‌നം മൂലം തെറ്റായ വിവരം ലഭിച്ചപ്പോള്‍, വിമാനത്തിലെ കമ്പ്യൂട്ടറില്‍ കാണിച്ചതിനേക്കാള്‍ 295 അടി ഭൂമിയോട് അടുത്തായിരുന്നു വിമാനം. എന്നാല്‍ റണ്‍വേയിലെ ലൈറ്റുകള്‍ കാണാഞ്ഞതിനാല്‍ പൈലറ്റുമാര്‍ വിമാനം ലാന്‍ഡ് ചെയ്യാതെ വീണ്ടും ഉയര്‍ന്നു പറക്കുകയായിരുന്നു. ഇല്ലായിരുന്നെങ്കില്‍ കൃഷിയിടത്തില്‍ ആ വിമാനം ഇറങ്ങി വന്‍ അപകടം ഉണ്ടാകുമായിരുന്നു. ആ സമയത്ത് വിമാനം തറനിരപ്പില്‍ നിന്നും ആറടി മാത്രം ഉയരത്തിലായിരുന്നു. ഇക്കഴിഞ്ഞ മേയ് 23 ന് പ്രാദേശിക സമയം രാവിലെ 11.30 നടന്ന ഈ സംഭവം ഫ്രാന്‍സിലെ വ്യോമയാന അപകടങ്ങളെകുറിച്ച് അന്വേഷിക്കുന്ന ബിഇഎ കഴിഞ്ഞ ദിവസമാണ്  പുറത്തുവിട്ടത്.
ഫ്രഞ്ച് സ്വദേശിയായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥന്‍ പൈലറ്റുമാരുമായി ഇംഗ്ലീഷില്‍ സംസാരിക്കുമ്പോഴായിരുന്നു ഈ പിഴവ് ഉണ്ടായത്. ഭൂമിയില്‍ നിന്നും എത്ര ദൂരെയാണെന്ന് കണക്കാക്കുന്നത്. ഈ ക്യു എന്‍ എച്ച് റീഡിംഗ് 1001 ആയിരുന്നപ്പോള്‍ കണ്‍ട്രോളര്‍ പൈലറ്റുമാരോട് പറഞ്ഞത് 1011 എന്നായിരുന്നു. അതിനെ അടിസ്ഥാനമാക്കി ആള്‍ട്ടി മീറ്റര്‍ കണക്കുകൂട്ടിയപ്പോള്‍ മുതല്‍ വിമാനം പറക്കാന്‍ തുടങ്ങിയത് അതില്‍ കാണിക്കുന്ന ഉയരത്തില്‍ നിന്നും 280 അടി താഴെയായിട്ടായിരുന്നു.
നേരിയ മഴയും മഴക്കാറു മൂടിയ അന്തരീക്ഷത്തിലും പൈലറ്റ് മാര്‍ വിമാനമിറക്കാന്‍ ശ്രമിച്ചു. ആള്‍ട്ടിമീറ്ററിലെ റീഡിംഗ് പ്രകാരം 300 മീറ്റര്‍ ഭൂമിയോട് അടുത്തെത്തിയിട്ടും റണ്‍വേയിലെ വിളക്കുകള്‍ കാണാന്‍ കഴിഞ്ഞില്ല. വീണ്ടും അല്‍പം താഴ്ന്നിട്ടും വിളക്കുകള്‍ കാണാതെയായപ്പോള്‍ പൈലറ്റ് വിമാനം മുകളിലേക്ക് പറത്തുകയായിരുന്നു. അപ്പോള്‍ ഭൂമിയില്‍ നിന്നും ഏതാനും അടി ഉയരത്തില്‍ മാത്രമായിരുന്നു വിമാനം.

Latest News