റാഗിംഗ്: കോഴിക്കോട് മെഡി. കോളജ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്-  ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് അവസാന വര്‍ഷ വിദ്യര്‍ത്ഥികളേയും ഒരു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയേയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ആഭ്യന്തര അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം രാത്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഹോസ്റ്റലിലാണ് സംഭവമുണ്ടായത്. റെക്കോര്‍ഡ് എഴുതി തരാന്‍ നിര്‍ബന്ധിച്ചെന്നും പറ്റില്ലെന്ന് പറഞ്ഞതിന് മര്‍ദ്ദിച്ചെന്നുമാണ് പരാതി. റാഗിങിന് ഇരയായ കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

Latest News