കൊളംബോ- പ്രധാനമന്ത്രിയും പ്രസിഡന്റും ഔദ്യോഗികമായി രാജിവെക്കാതെ ജനങ്ങളുടെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാര്‍. എന്നാല്‍ റനില്‍ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതോടെ പ്രക്ഷോഭകര്‍ക്കെതിരെ സൈന്യത്തിന്റെ നടപടി ശക്തമാക്കി. പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്യാന്‍ റനില്‍ വിക്രമസിംഗെ നിര്‍ദേശം നല്കി. സംഘര്‍ഷ മേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.