റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തക ആണ്‍കുട്ടിയെ തല്ലി, വൈറല്‍ വീഡിയോ

ഇസ്ലാമാബാദ്-  പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു ആണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പാക്കിസ്ഥാനിലെ ഈദുല്‍ അദ്ഹ ആഘോഷങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുചെയ്യുന്നതിനിടെയാണ് സംഭവം.  മാധ്യമപ്രവര്‍ത്തകനെ റിപ്പോര്‍ട്ട് തുടരുന്നതിനിടെ പട്ടെന്ന്, തന്റെ അരികില്‍ നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയെ തല്ലുകയായിരുന്നു.  റിപ്പോര്‍ട്ടറുടെ സ്വസ്ഥത നഷ്ടപ്പെടുത്താന്‍ യുവാവ് എന്തെങ്കിലും പറഞ്ഞുകാണുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ട്വിറ്ററില്‍ ലക്ഷക്കണക്കിന് കാഴ്ച രേഖപ്പെടുത്തിയ വീഡിയോയില്‍ മാധ്യമപ്രവര്‍ത്തകക്കു ചുറ്റും സ്ത്രീകളേയും കുട്ടികളേയും കാണാം. റിപ്പോര്‍ട്ട് അവസാനിച്ചയുടനെ തന്റെ അടുത്ത് നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയെ തല്ലുന്നത് കാണാം.
സംഭവം ട്വിറ്ററില്‍ സജീവ ചര്‍ച്ചയായി.'കുട്ടി മോശമായി പെരുമാറിയിരിക്കണമെന്ന് പറഞ്ഞ് ചില നെറ്റിസണ്‍സ് മാധ്യമപ്രവര്‍ത്തകയെ പിന്തുണച്ചപ്പോള്‍ മറ്റ് പലരും അവരുടെ പ്രവൃത്തി അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. ഒരു കുടുംബത്തെ ശല്യം ചെയ്ത കൗമാരക്കാരനെയാണ് തല്ലിയതെന്ന് , വീഡിയോയിലെ മാധ്യമപ്രവര്‍ത്തക  മായിറ ഹാഷ്മി  അവകാശപ്പെട്ടു.

 

 

Latest News