Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കോവിഡ്, എല്ലാവരും മാസ്‌ക് ധരിക്കാന്‍ അഭ്യര്‍ഥന

ചെന്നൈ- കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷനിലാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. തനിക്ക് അല്‍പ്പം ക്ഷീണം തോന്നിയതിനാലാണ് പരിശോധിച്ചതെന്നും  മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
മാസ്‌ക് ധരിക്കാനും കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് എടുക്കാനും സുരക്ഷിതരായിരിക്കാനും സ്റ്റാലിന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

 

Latest News