Sorry, you need to enable JavaScript to visit this website.

പുതിയ യൂണിഫോമുമായി സൗദിയിൽ ടാക്‌സി ഡ്രൈവർമാർ

റിയാദ് - സൗദിയിൽ ടാക്‌സി ഡ്രൈവർമാർ പുതിയ യൂണിഫോമിൽ. എയർപോർട്ട് ടാക്‌സി ഡ്രൈവർമാരും സ്മാർട്ട് ഫോൺ ആപ് അവലംബിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്‌സി കമ്പനികൾക്കു കീഴിലെ ഡ്രൈവർമാരും ഇന്ന് മുതൽ യൂനിഫോം ധരിച്ചു തുടങ്ങി. സൗദി പൊതുഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് പുതിയ യൂണിഫോം. പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച യൂനിഫോം ആണ് ഡ്രൈവർമാർക്ക് ബാധകം. ഡ്രൈവർമാർക്ക് യൂനിഫോം നൽകാൻ ടാക്‌സി കമ്പനികളാണ്. ഡ്യൂട്ടിക്കിടെ ഡ്രൈവർമാർ യൂനിഫോം ധരിക്കലും യാത്രക്കാരോട് മര്യാദയോടെയും ബഹുമാനത്തോടെയും നല്ല രീതിയിലും പെരുമാറലും നിർബന്ധമാണ്. യൂനിഫോം ധരിക്കാത്ത ഡ്രൈവർമാർക്ക് 500 റിയാൽ പിഴ ചുമത്തും. 
ടാക്‌സി ഡ്രൈവർമാർ സൗദി ദേശീയ വസ്ത്രമോ നീളം കൂടിയ പാന്റും ഷർട്ടുമോ ആണ് ധരിക്കേണ്ടത്. പബ്ലിക് ടാക്‌സി ഡ്രൈവർമാരുടെ യൂനിഫോം കറുത്ത പാന്റും ബെൽറ്റും ചാരനിറത്തിലുള്ള ഫുൾകൈ ഷർട്ടുമാണ്. ജോലിക്കിടെ ഡ്രൈവർമാർ തിരിച്ചറിയൽ കാർഡ് ധരിക്കണം. ടാക്‌സി ഡ്രൈവർമാരുടെ യൂനിഫോമിൽ ആവശ്യാനുരണം കോട്ടോ ജാക്കറ്റോ ഉൾപ്പെടുത്താവുന്നതാണ്. സേവന ഗുണനിലവാരം ഉയർത്താനും പൊതുഅഭിരുചി നിയമാവലിക്ക് അനുസൃതമായി ഡ്രൈവർമാരുടെ വേഷവിധാനം ഏകീകരിക്കാനും പൊതുരൂപം മെച്ചപ്പെടുത്താനുമാണ് ടാക്‌സി ഡ്രൈവർമാർക്ക് യൂനിഫോം നിർബന്ധമാക്കുന്നതിലൂടെ പൊതുഗതാഗത അതോറിറ്റി ലക്ഷ്യമിടുന്നത്.
 

Latest News