Sorry, you need to enable JavaScript to visit this website.

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപദി മുർമുവിന് ശിവസേന വോട്ട് ചെയ്യും

ന്യൂദൽഹി- ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് ശിവസേന പിന്തുണ നൽകുമെന്ന് സൂചന. പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശിവസേന എം.പിമാർ ഉദ്ധവ് താക്കറെയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദ്രൗപദി മുർമുവിന് വോട്ട് ചെയ്യണമെന്ന് എം.പിമാരിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ പാർട്ടിയിൽ എം.പിമാരും വിമത പക്ഷത്തേക്ക് മാറിയേക്കും എന്ന സൂചനയും പുറത്തുവന്നു.
 

Latest News