ബി.ജെ.പി വനിതാ വക്താവിന് ലൈംഗിക അപകീര്‍ത്തി, പരാതിയുമായി നേതാക്കള്‍

ന്യദൂല്‍ഹി-ദല്‍ഹിയിലെ ബി.ജെ.പി വനിതാ വക്താവിനെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് അജ്ഞാതര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പാര്‍ട്ടിയുടെ വനിതാ വക്താവിനെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ദല്‍ഹി ബിജെപി ഘടകത്തിന്റെ പരാതിയെ തുടര്‍ന്നാണ് ലൈംഗികാതിക്രമത്തിന് കേസെടുത്തത്. വക്താവിനെ ലൈംഗികമായി   അപമാനിക്കുന്നതാണ് വീഡിയോയെന്ന് പാര്‍ട്ടി ആരോപിച്ചു.  കഴിഞ്ഞ രണ്ടുമൂന്നു മാസമായി തങ്ങളുടെ വനിതാ വക്താക്കളെ ഒരു സംഘം ആളുകള്‍ പീഡിപ്പിക്കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു.

വീഡിയോയുടെ ലിങ്കില്‍ വക്താവിന്റെ പേര് ഉള്‍പ്പെടുത്തി പരസ്യമായി അപകീര്‍ത്തിപ്പെടുത്തുക വഴി വക്താവിന്റെ പ്രശസ്തി ഹനിക്കാനാണ് ഉദ്ദേശിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 എ (ലൈംഗിക പീഡനം), 509 (സ്ത്രീയെ അപമാനിക്കല്‍), ഐടി ആക്ടിലെ സെക്ഷന്‍ 67 (ഇലക്ട്രോണിക് വഴി അശ്ലീലം കൈമാറല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ന്യൂദല്‍ഹി ജില്ലയിലെ സൈബര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

 

 

Latest News