ദമാമില്‍ ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദമാം - അറബ് ഉച്ചകോടി നടക്കുന്ന ഞായറാഴ്ച ദമാമിലും അല്‍കോബാറിലും ദഹ്‌റാനിലും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഉച്ചകോടിക്കെത്തുന്ന നേതാക്കളുടെ യാത്ര സുഗമമാക്കുന്നതിന് കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. നേതാക്കളും വിശിഷ്ടാതിഥികളും സഞ്ചരിക്കുന്ന റോഡുകളുമായും സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും നീക്കിവെക്കുന്ന ബദല്‍ റോഡുകളുമായും ബന്ധപ്പെട്ട് ട്രാഫിക് പോലീസ് പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ഉച്ചകോടി വന്‍ വിജയമാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. 
 

Latest News