Sorry, you need to enable JavaScript to visit this website.

കോവിഡ് വാക്‌സിനെടുത്ത പെണ്‍കുട്ടി പിറ്റേന്നു മരിച്ചു

കോട്ടയം- കോവിഡ് വാക്‌സിനെടുത്ത 12 കാരി പിറ്റേന്നു മരിച്ചു. വാക്‌സിനെടുത്ത ശേഷം വീട്ടിലെത്തിയ കുട്ടിക്ക് ഛര്‍ദിയും പനിയും ബാധിക്കുകയായിരുന്നു.  കുമാരനല്ലൂര്‍ എസ്എച്ച് മൗണ്ട് പുത്തന്‍പറമ്പില്‍ അനില്‍കുമാര്‍ അജിത ദമ്പതികളുടെ മകള്‍ ദേവി (12) യാണ് മരിച്ചത്. ശനിയാഴ്ച അതിരമ്പുഴ പിഎച്ച്‌സിയില്‍ നിന്നാണ് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എടുത്തത്. രാത്രിയായപ്പോള്‍ രണ്ടു തവണ ഛര്‍ദ്ദിച്ചു. നേരിയ തോതില്‍ പനിയും ഉണ്ടായിരുന്നു.

ഞായറാഴ്ച ഉച്ചയോടു കൂടി പനി മൂര്‍ച്ഛിച്ചു. നിരവധി തവണ ഛര്‍ദിക്കുകയും ചെയ്തു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും യാത്രാമധ്യേ മരിച്ചു. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം ദേവി പഠിച്ചിരുന്ന സെന്റ് മാര്‍സലനിനാസ് ഹൈസ്‌കൂളില്‍ പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ശനിയാഴ്ച 174 പേര്‍ക്ക്  നല്‍കിയിട്ടുണ്ടെന്നും മാറ്റാര്‍ക്കും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് അറിയുവാന്‍ കഴിഞ്ഞതെന്ന് അതിരമ്പുഴ പി എച്ച് സി അധികൃതര്‍ പറഞ്ഞു.മരണകാരണം ഹൃദയാഘാതമല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഹൃദയ ഭിത്തികളില്‍ രക്തസ്രാവം ഉണ്ടായിരുന്നു. വാക്‌സിന്റെ അലര്‍ജി ഒന്നും തന്നെ കാണുവാന്‍ കഴിഞ്ഞിട്ടില്ല. മറ്റു പരിശോധനാ ഫലങ്ങള്‍ വന്നാലെ കാരണം കണ്ടെത്താനാവൂ എന്ന് അധികൃതര്‍ പറഞ്ഞു.

 

 

Latest News