ശ്രീലേഖയുടെ വെളിപ്പെടുത്തല്‍, ജുഡീഷ്യല്‍ അന്വേഷണം വേണം- കെ.കെ രമ

വടകര- നടി ആക്രമിക്കപ്പട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദുരൂഹമാണെന്നും ഇത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തമമെന്നും കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു. അവര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഒരു പൗരനെന്ന നിലയില്‍ ആരേയും ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ നിയമ നീതിന്യായ വ്യവസ്ഥയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതുമാണ്. പതിറ്റാണ്ടുകളുടെ സര്‍വീസ് ജീവിതത്തിന് ശേഷം വിരമിച്ചപ്പോള്‍ എന്തുകൊണ്ടാണ് നടി ആക്രമിക്കപ്പെട്ട കേസിനെ മാത്രം ഇങ്ങിനെ പ്രത്യേക പരാമര്‍ശത്തോടെ എപ്പിസോഡായി അവതരിപ്പിക്കുന്നത്. പോലീസ് വകുപ്പിനേയും ജുഡീഷ്യറിയേയും സംശയത്തിന്റെ പുകമറക്കുള്ളില്‍ നിര്‍ത്തി ഒരു പ്രത്യേക കേസില്‍ പ്രതിയാക്കപ്പെട്ട ആളെ വെള്ളപൂശാനുള്ള ശ്രമം ഇവരുടെ വാക്കുകളില്‍നിന്ന് വ്യക്തമാണ്. കേരളത്തിലെ പോലീസ് സംവിധാനം കള്ളതെളിവുകളും സാക്ഷിമൊഴികളുംകൊണ്ട് ആളുകളെ പ്രതിയാകക്കുകയും ശിക്ഷ വാങ്ങി കൊടുക്കുകയും ചെയ്യുന്നവരാണെന്ന വെളിപ്പെടുത്തല്‍ അങ്ങേയറ്റം ദുരൂഹമാണ്. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും രമ ആവശ്യപ്പെട്ടു.

 

Latest News