പ്രവര്‍ത്തകനെതിരെ കുറിപ്പെഴുതി മഹിളമോര്‍ച്ച നേതാവ് ജീവനൊടുക്കി

പാലക്കാട്- മഹിളാമോര്‍ച്ച നേതാവ് ശരണ്യ രമേഷിന്റെ(27) ആത്മഹത്യയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബി.െജ.പിയുടെ സജീവപ്രവര്‍ത്തകനായ പ്രജീവിനെതിരേ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച സാഹചര്യത്തിലാണ് അന്വേഷണം. തന്റെ മരണത്തിന് ഉത്തരവാദി പ്രജീവാണെന്ന് യുവതിയുടെ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശരണ്യയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചു വരികയാണ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് യുവതി പ്രജീവിനെ വീഡിയോകോള്‍ ചെയ്തിരുന്നു. റെയില്‍വേ ജീവനക്കാരനായ പ്രജീവ് ഒളിവിലാണ്. മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷററായിരുന്നു ശരണ്യ. യുവതിയുടെ ബന്ധുക്കള്‍ ബി.െജ.പി നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. പ്രജീഷിന് ബി.െജ.പിയുമായി ബന്ധമില്ലെന്നും സര്‍വ്വീസ് സംഘടനാ നേതാവ് ആണെന്നും ബി.െജ.പി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് അറിയിച്ചു. ഭര്‍ത്താവും രണ്ടു മക്കളുമുള്ള ശരണ്യയെ ഞായറാഴ്ച വൈകീട്ടാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Latest News