Sorry, you need to enable JavaScript to visit this website.

കൊച്ചി നഗരമധ്യത്തിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

കൊച്ചി- കലൂർ ദേശാഭിമാനി ജംഗ്ഷനിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പാതയേരത്തെ പോസ്റ്റിൽ വന്നിരുന്ന ശേഷം യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. രക്തം വാർന്ന് അവശനിലയിലായ യുവാവിനെ സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പേ യുവാവ് മരിച്ചു. യുവാവിന്റെ കൈകൾ തമ്മിൾ പരസ്പരം കൂട്ടിക്കെട്ടിയിരുന്നുവെന്നും കത്തികൊണ്ട് കൈയിലും കഴുത്തിലും ഇയാൾ സ്വയം മുറിവേൽപ്പിച്ചിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

Latest News