ഹൈദരാബാദ്- യുവതി ബലാത്സംഗ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഹൈദരാബാദ് പോലീസ് ഇന്‍സ്പെക്ടര്‍ കെ.നാഗേശ്വര്‍ റാവു കീഴടങ്ങി.
പീഡന പരാതി ഉയര്‍ന്നതിനു പിന്നാലെ മുങ്ങിയ ഇന്‍സ്‌പെക്ടര്‍ രാചകൊണ്ട പോലീസ് മുമ്പാകെയാണ് കീഴടങ്ങിയത്. 24 മണിക്കൂര്‍ ഒളിവില്‍ കഴിഞ്ഞ റാവുവിനെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ടീമും വനസ്ഥലിപുരം പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.
വനസ്ഥലിപുരം എ.സി.പിയാണ് കേസ് അന്വേഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു.