പാലക്കാട്- മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മാവേലിക്കര സ്വദേശി സിജോ(40)യെയാണ് കൊന്നത്. പാലക്കാട് ചിറ്റിലഞ്ചേരി വീഴുമലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് തോട്ടത്തിലെ കാര്യസ്ഥൻ മുടക്കല്ലൂർ സ്വദേശി അമ്പിളി ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മദ്യപാനത്തിനിടെയാണ് തർക്കമുണ്ടായത്.






