വിശുദ്ധ ഹറമില്‍ തീര്‍ഥാടകര്‍ക്ക് സുഗന്ധം നല്‍കി സ്വീകരണം

മക്ക- വിശുദ്ധ ഹറം പള്ളിയിലെത്തിയ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ വലിപിടിപ്പുള്ള സുഗന്ധവും. പള്ളിയിലേക്ക് എത്തുന്ന ഹാജിമാരെയാണ് സുഗന്ധം നല്‍കി സ്വീകരിക്കുന്നത്. രണ്ട് ഹറം പള്ളികളിലും തീര്‍ഥാടകര്‍ക്കു സേവനം നല്‍കുന്നതിനായും സുഗന്ധം നല്‍കി സ്വീകരിക്കാനുമായും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവകരുണ്ട്. അവര്‍ ഹറം പള്ളിയും പ്രവാചക പള്ളിയും ഇടയ്ക്കിടെ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് സുഗന്ധപൂരിതമാക്കാറുണ്ട്. കൂടാതെ ഹജ് സീസണിലും ഹജ് സമയത്തും സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം ഇവിടെ വര്‍ധിപ്പിക്കുകയും ചെയ്യും. ഹറംകാര്യ വകുപ്പിന്റെ കീഴിലുള്ള പള്ളികള്‍ സുഗന്ധം പൂശുന്നതിനായുള്ള വകുപ്പിന്റെ നേതൃത്വത്തിലാണ് ഇതു നടക്കുന്നത്.

 

 

 

 

Latest News