കതുവ പെണ്‍കുട്ടി: മനുഷ്യത്വം തോറ്റു- കേന്ദ്ര മന്ത്രി  വി.കെ. സിംഗ്

കൊല്ലുന്നതിന് തൊട്ടുമുമ്പും പീഡിപ്പിച്ചു; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഒരു കുറ്റപത്രം

ന്യൂദല്‍ഹി- ജമ്മുവിന് സമീപം കതുവ ഗ്രാമത്തില്‍ ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം കൊന്നുകളഞ്ഞ എട്ടു വയസ്സുകാരി ആശിഫക്ക് നീതി ലഭിക്കണമെന്ന് കേന്ദ്രമന്ത്രി വി.കെ. സിംഗ്. രാജ്യത്തെ നടുക്കിയ സംഭവത്തില്‍ ഒരു ബി.ജെ.പി മന്ത്രിയില്‍നിന്നുള്ള ആദ്യ പ്രതികരണമാണിത്.
ആശിഫയുടെ കാര്യത്തില്‍ മനുഷ്യരെന്ന നിലയില്‍ നാം പരാജയപ്പെട്ടെങ്കിലും അവള്‍ക്ക് നീതി നിഷേധിക്കപ്പെട്ടുകൂടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 


ജമ്മുവിലെ ബഖര്‍വാല്‍ മുസ്്‌ലിം സമുദായത്തെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും ആട്ടിയോടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊന്നത്. പ്രതികളെ സംരക്ഷിക്കാനും കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍നിന്ന് ക്രൈം ബ്രാഞ്ചിനെ തടയാനും അഭിഭാഷകര്‍ രംഗത്തുവന്നിരുന്നു. 
കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുളളത്. 
കേസില്‍ നീതി ഉറപ്പുവരുത്തുമെന്നും നീതിനിര്‍വഹണം തടയാനുള്ള ശ്രമം ചെറുക്കുമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും വ്യക്തമാക്കിയിരുന്നു. 

Latest News