Sorry, you need to enable JavaScript to visit this website.

പേന കൈയിലെടുക്കൂ, ടെൻഷൻ അകറ്റൂ

മാനസിക പിരിമുറുക്കം അനുഭവിക്കാത്തവർ വളരെ ചുരുക്കം. ജോലിത്തിരക്ക്, ബിസിനസ് തകർച്ച, ദാമ്പത്യ പ്രശ്‌നം എന്നിവയെല്ലാം ഇതിന് കാരണമാകാറുണ്ട്. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി പാട്ടു കേൾക്കാനും സിനിമ കാണാനുമൊക്കെ വിദഗ്ധർ ഉപദേശിക്കാറുണ്ട്. എന്നാൽ, ഇതിനായി ഒരു പേന കയ്യിൽ വെക്കുന്നത് ഗുണകരമാവുമെന്ന് അധികാമാരും ഓർത്തു കാണില്ല.  മാനസിക പിരിമുറുക്കത്തിന്റെ നില അറിയാനും അത് കുറയ്ക്കാനും സഹായിക്കുന്ന ഒരു പേന നെതർലൻഡ്‌സിലെ ഡെൽഫ്റ്റ് സർവകലാശാലയിലെ ഒരു വിദ്യാർത്ഥി കുറച്ച് വർഷങ്ങൾക്ക് മുൻപ് വികസിപ്പിച്ചിരുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കാൻ പേന തന്നെ ഉപയോഗിക്കാൻ കഴിയും.
 മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോൾ മിക്ക ആളുകളും കയ്യിലുള്ള  പേന ചലിപ്പിക്കുന്നതിലൂടെയാണ് അത് വെളിവാക്കാറുള്ളത്. മാൻസിക പിരിമുറുക്കം ഉണ്ടെന്നുള്ളതിന്റെ തെളിവു കൂടിയാണ് ഇത്.  
 പേന ഉപയോക്താക്കൾക്ക് പിരിമുറക്കത്തിന്റെ നിലയെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകുകയും മനോസംഘർഷം സൃഷ്ടിപരമായ രീതിയിലൂടെ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും. 
 പിരിമുറുക്കം മൂലം ഒരാൾ പേന അതിവേഗം ചലിപ്പിക്കുന്നു എന്നിരിക്കട്ടെ. ആസമയം, പേന സെൻസറിലൂടെ ഉപയോക്താവിന്റെ മനോനില തിരിച്ചറിഞ്ഞ് ചലിപ്പിക്കുന്നത് ദുഷ്‌കരമാക്കുന്നു. ഈ സമയം, മനോ സംഘർഷം മാറ്റിവച്ച് പതുക്കെ പേനയെ ചലിപ്പിക്കുന്നതിന് ശ്രമിച്ചാൽ അത് വിജയിക്കുകയും ചെയ്യുമത്രേ. നിസാരമായി തള്ളുന്ന പേന പോലും മനുഷ്യർക്ക് എത്ര മാത്രം പ്രയോജനപ്പെടുന്നു.
 

Latest News