10 ലക്ഷം രൂപ വിലമതിക്കുന്ന  മയക്കുമരുന്നുമായി യുവാവ് പിടിയില്‍

മുത്തങ്ങയില്‍ മയക്കുമരുന്നുമായി പിടിയിലായ യുവാവിനൊപ്പം എക്‌സൈസ് ഉദ്യോഗസ്ഥര്‍.

മുത്തങ്ങ(വയനാട്)- 10 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് മുത്തങ്ങയില്‍ എക്‌സൈസിന്റെ പിടിയിലായി. കോഴിക്കോട് മുക്കം കക്കാട് തൊട്ടുമ്മല്‍ അഹദ് നാസറിനെയാണ്(23) എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ. ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ വി.ആര്‍. ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ. അനൂപ്, സോമന്‍ എന്നിവരടങ്ങുന്ന സംഘം 70 ഗ്രാം എംഡിഎംഎ സഹിതം അറസ്റ്റുചെയ്തത്. മൈസൂരുവില്‍നിന്നു കോഴിക്കോടിനുള്ള കര്‍ണാടക ബസില്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടെത്തിയത്.


 

Latest News