ചികിത്സയ്‌ക്കെത്തിയ യുവതിക്ക് നേരെ  പീഡനം; പെരിന്തല്‍മണ്ണയില്‍ ഡോക്ടര്‍ അറസ്റ്റില്‍

മലപ്പുറം- ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പെരിന്തല്‍മണ്ണയില്‍  ഡോക്ടര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും പട്ടിക്കാട് ചുങ്കത്തെ ജെ.ജെ ക്ലിനിക് ഉടമയുമായ ഡോ.ഷെരീഫ് ആണ് പിടിയിലായത്.
ജെ.ജെ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്നാണ് പരാതി. പരിശോധിക്കാനെന്ന വ്യാജേന മുറിയില്‍ കിടത്തിയ ശേഷമായിരുന്നു പീഡനം. ഈ സമയം മറ്റാരും ചികിത്സ തേടിയെത്തിയിരുന്നില്ല. സംഭവത്തില്‍ മേലാറ്റൂര്‍ പോലീസാണ് കേസെടുത്തത്.
അക്രമത്തിനിരയായ യുവതി ഡോക്ടറുടെ വയറിന് ചവിട്ടിയ ശേഷം പുറത്തേക്കോടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പരാതിയിലാണ് കേസെടുത്തത്. ക്ലിനിക്കില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

Latest News