Sorry, you need to enable JavaScript to visit this website.

താജ്മഹല്‍ കവാടത്തിലെ മിനാരം പേമാരിയില്‍ തകര്‍ന്നു വീണു

ആഗ്ര- ശക്തമായി കാറ്റും മഴയുമുണ്ടായ ആഗ്രയില്‍ താജ്മഹലിന്റെ പ്രവേശന കവാടമായ ദര്‍വാസെ റൗസയുടെ മിനാരങ്ങളിലൊന്ന് തകര്‍ന്നു വീണു. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ അടിച്ചു വീശിയ കാറ്റിനാണ് മിനാരത്തിന്റെ മുകള്‍ ഭാഗം അടര്‍ന്നു വീണത്. ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം. 12 അടി ഉയരമുള്ള ലോഹതൂണിനു മുകളിലാണ് മിനാരം നിന്നിരുന്നത്. മുകള്‍ ഭാഗത്തെ സ്തൂപവും തകര്‍ന്നിട്ടുണ്ട്്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് ഈ പ്രവേശന കവാടം.

കനത്ത മഴയും പേമാരിയും ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലും പലയിടത്തും നാശനഷ്ടങ്ങളുണ്ടാക്കി. ബ്രാജ് മേഖലയില്‍ 15 പേര്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളില്‍ നിന്നുള്ള ആകെ മരണ സംഖ്യ 30 ആയതായും റിപ്പോര്‍ട്ടുണ്ട്. വ്യാപക കൃഷിനാശവും ഉണ്ടായി. 

Latest News