മാന്നാര്‍(ആലപ്പുഴ)- ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാന്നാര്‍ സ്വദേശിനിയായ 15 വയസ്സുകാരിയായ വിദ്യാര്‍ിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് ഉപ്പുതറ ചീന്തലാര്‍ ഡിവിഷനില്‍
ചിന്താ ഭവനില്‍ അഭി എന്ന് വിളിക്കുന്ന അഭിലാഷ് (21) നെ യാണ് മാന്നാര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം നിരന്തരമായ വിദ്യാര്‍ഥിനിയുമായി അടുക്കുകയും തുടര്‍ന്ന് വിദ്യാര്‍ഥിനിയെ കൂട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയും ആയിരുന്നു. ജൂലൈ മാസം നാലാം തീയതി വിദ്യാര്‍ഥിനിയെ വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഉപ്പുതറയിലുള്ള പ്രതിയുടെ വീട്ടില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ കണ്ടെത്തുകയും പോക്‌സോ നിയമപ്രകാരംകേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ. ജി. സുരേഷ് കുമാര്‍, എസ് ഐ അഭിരാം, ഗ്രേഡ് എസ് ഐ ശ്രീകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിദ്ദീക്ക് ഉല്‍ അക്ബര്‍, സുനില്‍കുമാര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സ്വര്‍ണ്ണരേഖ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു