Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 18,840 പേര്‍ക്ക് കൂടി കോവിഡ്, മരണം 43

ന്യൂദല്‍ഹി- രാജ്യത്ത് 18840 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആക്ടീവ് കേസുകള്‍  1,25,028 ആയി വര്‍ധിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 4,36,04,394 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് കണക്ക്.
24 മണിക്കൂറിനിടെ 43 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 5,25,386 ആയി ഉയര്‍ന്നു. 2693 ആക്ടീവ് കേസുകളാണ് വര്‍ധിച്ചത്. മൊത്തം രോഗബാധയുടെ 0.29 ശതമാനം. കോവിഡ് മുക്തിയുടെ ദേശീയ ശരാശരി 98.51 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 4.14 ശതമാനവും പ്രതിവാര പോസിറ്റീവിറ്റി തോത് 4.09 ശതമാനവുമാണ്.


പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്
യുവാവ്, കുറ്റപത്രം സഹോദരിക്കെതിരെ

പട്ന- ബീഹാറിലെ ഭഗല്‍പൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതിക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും കുറ്റപത്രം.  2021 ഒക്ടോബറിലെ ഒരു കേസിലാണ് ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കും പോക്സോ നിയമപ്രകാരവും സ്ത്രീക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രത്യേക പോക്സോ കോടതി ജഡ്ജി ലവ്കുഷ് കുമാറിന്റെ മുമ്പാകെ കുറ്റപത്രം വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. കോടതിയില്‍ ഹാജരായി വിഷയം വ്യക്തമാക്കാന്‍ ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥനോട് നിര്‍ദ്ദേശിച്ചു.
ജില്ലയിലെ കഹ്ഗാവ് ഗ്രാമത്തില്‍ 2021 ഒക്ടോബര്‍ 10 ന് ചോട്ടു തന്തി എന്നയാള്‍  17 വയസ്സായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ടതാണ് സംഭവം. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് മുഖ്യപ്രതി തന്തിക്കും സഹോദരിക്കും ഭാര്യാ സഹോദരനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കുറ്റപത്രത്തില്‍, തന്തിയുടെ സഹോദരിയെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള ക്രിമിനല്‍ ഗൂഢാലോചന, കൂടാതെ പോക്സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവയും തന്തിക്കെതിരെ ഐപിസി പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനും വനിതാ പൗലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നിതി കുമാരിയും കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ പ്രത്യേക കോടതി ജഡ്ജി ആവശ്യപ്പെട്ടിരിക്കയാണ്.

 

Latest News