ന്യൂദല്‍ഹി- ഹിന്ദുക്കളെ രക്ഷിക്കാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി വിശ്വഹിന്ദു പരിഷത്ത്. ജിഹാദി ഭീഷണികളില്‍നിന്ന് ഹിന്ദുക്കളെ രക്ഷിക്കാനെന്ന പേരിലാണ് ബജ്‌റംഗ് ദളിന്റെ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ വി.എച്ച്.പി പുറത്തുവിട്ടത്.
ഇന്ത്യയെ 44 മേഖലകളാക്കി തിരിച്ച് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, കര്‍ണാടക, ദല്‍ഹി, ഹിമാചല്‍പ്രദേശ്, ലഡാക്ക്, പഞ്ചാബ് മഹാരാഷ്ട്ര, തെലങ്കാന, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവ ഉള്‍പ്പെടുന്ന 35 മേഖലകള്‍ക്കുള്ള നമ്പറുകളാണ് തുടക്കത്തില്‍ നല്‍കിയിരിക്കുന്നത്.
രാജ്യത്ത് ഭീകരാന്തരീക്ഷം വളര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഭീതി വളര്‍ത്താന്‍ ജിഹാദി ശക്തികള്‍ ആളുകളെ ക്രൂരമായി കൊല്ലുകയാണെന്നും വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. അമാരവതിയിലെ ഉമേഷ് കൊല്‍ഹെയുടേയും ഉദയ്പരിലെ കനയ്യ ലാലിന്റേയും കൊലപാതകങ്ങള്‍ ഇതിനു തെളിവാണ്. രാജ്യത്തെ വ്യവസ്ഥയും പോലീസും ഇരകളെ സംരക്ഷിക്കുന്നില്ല. ഇത്തരമാളുകള്‍ക്ക് നീതിയും സഹായവും വി.എച്ച്.പിയുടെ ബജ്‌റംഗ്ദള്‍ ഉറപ്പുവരുത്തും. ജനങ്ങള്‍ക്കും വ്യവസ്ഥക്കുമിടയില്‍ പാലമായി പ്രവര്‍ത്തിക്കുമെന്നും എല്ലാം ജനാധിപത്യ രീതിയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം 22 മേഖലകള്‍ മാത്രമാണ് ഉദ്ദേശിച്ചിരുന്നതെന്നും മറ്റു പ്രദേശങ്ങളില്‍നിന്നും ജനങ്ങളുടെ വിളികള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് വ്യാപിപ്പിച്ചതെന്നും വി.എച്ച്.പി വക്താവ് പറഞ്ഞു.
ഹിന്ദു ആചാരങ്ങള്‍ തുടരുന്നതിനും സത്യം പറയുന്നതിനുമെതിരെ അടുത്ത കാലത്തായി ഭീഷണികള്‍ ഉയരുകയാണെന്ന് അദ്ദേഹം പറഞ്ഞു. മതം ആചരിക്കുന്നതിനെതിരെ ഭീഷണി നേരിടുന്ന ഹിന്ദുക്കള്‍മുന്നോട്ടുവരണമെന്ന് വിനോദ് ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു.
എത്രയും വേഗം പുറത്തുകടക്കുമെന്ന്
ഭാര്യയോട് പറഞ്ഞു, കൊലക്കേസ് പ്രതി ജയില്‍ ചാടി
കോട്ടയം- സബ് ജയിലില്‍നിന്ന് കൊലക്കേസ് പ്രതി ജയില്‍ചാടി. യുവാവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച കേസിലെ നാലാം പ്രതി ബിനുമോനാണ് ജയില്‍ ചാടിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ജയിലിലെ അടുക്കളയില്‍നിന്ന് പലക വെച്ചാണ് ബിനുമോന്‍ പുറത്ത് ചാടിയത്. കഴിഞ്ഞ ദിവസം ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ ഭാര്യയോട് തനിക്ക് എത്രെയും വേഗം പുറത്ത് കടക്കണമെന്ന് പറഞ്ഞിരുന്നു. ഇയാള്‍ കോട്ടയത്തിന്റെ ചുറ്റുവട്ടത്ത് തന്നെയുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഷാന്‍ എന്ന യുവാവിനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ശേഷം പോലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയാണ് ബിനുമോന്‍. ഇയാളുടെ ഓട്ടോറിക്ഷയിലാണ് ഷാനെ തട്ടിക്കൊണ്ടുപോയിരുന്നത്.