Sorry, you need to enable JavaScript to visit this website.

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ  മൃതദേഹവുമായി ഗൂഡല്ലൂരില്‍ റോഡ് ഉപരോധിച്ചു 

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി നാട്ടുകാര്‍ ഗൂഡല്ലൂരില്‍ റോഡ് ഉപരോധിക്കുന്നു.

ഗൂഡല്ലൂര്‍- കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി നാട്ടുകാര്‍ ഗൂഡല്ലൂരില്‍ റോഡ് ഉപരോധിച്ചു. ഓവാലി പഞ്ചായത്തിലെ കാമരാജ്‌നഗറില്‍ ആനയുടെ ആക്രമണത്തില്‍ മരിച്ച ശെല്‍വപുരം നാഥന്റെ(47) മൃതദേഹവുമായി പഴയ ബസ്സ്റ്റാന്‍ഡില്‍ ഊട്ടിമൈസൂരു  ദേശീയപാതയാണ്  ഉപരോധിച്ചത്. വൈകുന്നേരം അഞ്ചിനു ആരംഭിച്ച ഉപരോധം ജില്ലാ കലക്ടര്‍ എസ്.പി.അമൃത് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി നാട്ടുകാരുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു രാത്രി ഒമ്പതോടെയാണ് അവസാനിച്ചത്. ഓവാലിയിലെ കാട്ടാനശല്യത്തിനു പരിഹാരം കാണുമെന്നും മരിച്ചയാളുടെ കുടുംബത്തിനു അടിയന്തര സഹായധനമായി നാലു ലക്ഷം രൂപ അനുവദിക്കുമെന്നും ചര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. 

 

Latest News