Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്ദലിഫ സജ്ജമായി- ഹാജിമാര്‍ അറഫയില്‍ നിന്ന് മടങ്ങുന്നു

മക്ക- മനമുരുകിയുള്ള പ്രാര്‍ഥനകളും ഉള്ളറിഞ്ഞ ആരാധന കര്‍മങ്ങളും കൊണ്ട് ധന്യമായ ഒരു പകല്‍ അറഫയില്‍ കഴിഞ്ഞ ശേഷം ഹാജിമാര്‍ മുസ്ദലിഫയിലേക്ക്. ഇന്ന് രാത്രി അറഫ- മിന എന്നിവക്കിടയിലുള്ള മുസ്ദലിഫയില്‍ താമസിച്ച് പുലര്‍ച്ചെയോടെ എല്ലാവരും മിനയിലെ താമസ സ്ഥലങ്ങളിലേക്ക് പോകും.
ബസുകളിലും മശാഇര്‍ ട്രെയിനുകളിലുമാണ് ഹാജിമാരെ മുസ്ദലിഫയിലെത്തിക്കുന്നത്. ഹാജിമാരുടെ സഞ്ചാരത്തിന് സന്നാഹങ്ങള്‍ പൂര്‍ത്തിയാക്കിയതായി സുരക്ഷാ സേന അറിയിച്ചു. 
ഇന്ന് ഹാജിമാര്‍ മഗരിബ്, ഇശാ നിസ്‌കാരങ്ങള്‍ മുസ്ദലിഫയില്‍ നിര്‍വഹിക്കും. സുബ്ഹി വരെ ഇവിടെ താമസിക്കും. അടുത്ത ദിവസങ്ങളില്‍ ജംറയില്‍ എറിയാനുള്ള കല്ലുകള്‍ ഇവിടെ നിന്ന് ശേഖരിക്കും.
നീന്തല്‍വിദഗ്ധരും അഗ്നിശമന ഉപകരണങ്ങളും ആംബുലന്‍സുകളുമടക്കമുള്ള സംവിധാനങ്ങളാണ് സിവില്‍ ഡിഫന്‍സ് മുസ്ദലിഫയില്‍ ഒരുക്കിയിട്ടുള്ളത്. പ്രധാന റോഡുകളിലും തമ്പുകളിലും പെട്ടെന്ന് എത്തുന്നതിന് ബൈക്കുകളും സജ്ജമാണ്. 
963 ഹെക്ടര്‍ വിസ്തൃതിയുള്ള മുസ്ദലിഫയില്‍ 682 ഹെക്ടര്‍ ഭാഗത്താണ് ഹാജിമാര്‍ നില്‍ക്കേണ്ടത്. ഇവിടെയാണ് മസ്ജിദ് മശ്അറുല്‍ ഹറാം. പ്രവാചകന്‍ മുഹമ്മദ് നബി മുസ്ദലിഫയുടെ ആദ്യഭാഗത്തായിരുന്നു ഹജ്ജിന് താമസിച്ചിരുന്നത്. കഅ്ബ പൊളിക്കാനെത്തിയ അബ്‌റഹത്തിന്റെ ആനപ്പട നശിപ്പിക്കപ്പെട്ട വാദി മുഹസ്സിര്‍ പ്രദേശം മുസ്ദലിഫയുടെ ഭാഗമാണ്. ഈ ഭാഗത്ത് ഹാജിമാര്‍ താമസിക്കാറില്ല.

Tags

Latest News