റിയാദ്- സൗദി തലസ്ഥാനമായ റിയാദിലും പരിസരങ്ങളിലും മഴ തുടരുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും സിവില്‍ ഡിഫന്‍സ് ഡയരക്ടറേറ്റ് അറിയിച്ചു. വ്യാഴാഴ്ച രാവിലെവരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്.
മഴ പെയ്യുമ്പോള്‍ വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലേക്ക് പോകരുതെന്നും വൈദ്യുതാഘാതത്തിനുള്ള സാധ്യതയുണ്ടെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പില്‍ പറയുന്നു.






