സജി ചെറിയാന്‍  റോഡിലൂടെ  ഹെല്‍മറ്റില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചു 

തിരുവനന്തപുരം- മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ സി പി എം നേതാവായ സജി ചെറിയാനെതിരെ പുതിയ പരാതി. റോഡിലൂടെ ഹെല്‍മറ്റില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് പരാതി ലഭിച്ചത്. അഭിഭാഷകനായ പി ജി ഗീവസര്‍ഗീസാണ് അദ്ദേഹത്തിനെതിരെ പരാതിയുമായി ചെങ്ങന്നൂര്‍ പോലീസിന് മുന്നില്‍ എത്തിയത്. അതേസമയം, ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ സജി ചെറിയാന്‍ ഇക്കഴിഞ്ഞ ദിവസമായിരുന്നു രാജിവെച്ച് പുറത്തു പോയത്. സംഭവത്തിന്റെ വിവാദങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതിന് പിന്നാലെയാണ് പുതിയ കേസ് കൂടി സി പി എം നേതാവിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന സജി ചെറിയാന്‍ ഇക്കഴിഞ്ഞ ദിവസം മന്ത്രി സ്ഥാനം രാജി വെച്ചിരുന്നു. ഇതിന് പിന്നാലെ ചെങ്ങന്നൂര്‍ കൊഴുവല്ലൂരിലെ വീട്ടിലേക്കായിരുന്നു സജി ചെറിയാന്‍ എത്തിയത്. പുറത്തേക്ക് സ്‌കൂട്ടറില്‍ ഇറങ്ങിയ ഇദ്ദേഹം ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. പ്രമുഖ മാധ്യമങ്ങള്‍ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പി ജി ഗീവസര്‍ഗീസ് പരാതിയുമായി പോലീസിനെ സമീപിച്ചത്


 

Latest News