Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചി നഗരപരിധിയില്‍ ഓവര്‍ടേക്കിംഗും   ഹോണ്‍ മുഴക്കലും നിരോധിച്ചു 

കൊച്ചി-നഗരപരിധിയില്‍ ബസുകളും ഭാരവാഹനങ്ങളും ഓവര്‍ടേക്ക് ചെയ്യുന്നതും ഹോണ്‍ മുഴക്കി ശബ്ദമലിനീകരണം ഉണ്ടാക്കുന്നതും നിരോധിച്ച് പോലീസ് ഉത്തരവ്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു. നഗരപരിധിയിലെ പ്രധാന റോഡുകളോട് ചേര്‍ന്നുള്ള കോടതികള്‍, സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധിയില്‍ ഹോണ്‍ മുഴക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങള്‍ സൈലന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കോടതികള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് 100 മീറ്റര്‍ പരിധിയിലുള്ള നിരത്തുകളില്‍ സ്‌റ്റേജ് കാരിയറുകള്‍, ഓട്ടോറിക്ഷകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ മറ്റിതര വാഹനങ്ങള്‍ എന്നിവ അപകടം തടയാനല്ലാതെ ഹോണ്‍ മുഴക്കരുത്. സ്വകാര്യബസുകളും ഓട്ടോറിക്ഷകളും നിരത്തുകളില്‍ ഇടതുവശം ചേര്‍ന്ന് മാത്രം സഞ്ചരിക്കണം. സ്വകാര്യബസുകളും ഓട്ടോറിക്ഷകളും ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ല. നിര്‍ദിഷ്ട വേഗത്തില്‍ കൂടുതല്‍ ഈ വാഹനങ്ങള്‍ ഓടിക്കരുതെന്നും കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.
 

Latest News