ഷിന്‍സോ ആബെക്ക് വിട; മരണ വാര്‍ത്ത ജപ്പാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു

ടോക്കിയോ- വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മരിച്ചതായി സ്ഥിരീകരണം.  ജപ്പാന്‍ സര്‍ക്കാര്‍ മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിന്‍സെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുദ്ധാനന്തര ജപ്പാന്‍ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിന്‍സോ ആബെ ആഗോളതലത്തില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിതത്വമായിരുന്നു.

 

Latest News