കാളിയെ എങ്ങനെ ആരാധിക്കണമെന്ന് ബംഗാളികളെ ബി.ജെ.പി പഠിപ്പിക്കേണ്ട-മഹുവ മൊയ്ത്ര

കൊല്‍ക്കത്ത- ഹിന്ദു ദൈവവങ്ങളുടെ സംരക്ഷകര്‍ കാവി പാര്‍ട്ടിയല്ലെന്നും ബംഗാളികള്‍ എങ്ങനെ ദേവതയെ ആരാധിക്കാണമെന്ന് ബി.ജെ.പി പഠിപ്പിക്കേണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.
കാളി ദേവിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപിയില്‍ നിന്ന് വിമര്‍ശനം നേരിടുന്നതിനിടെയാണ് മഹുവ തിരിച്ചടിച്ചത്.  
ഉത്തരേന്ത്യയിലെ ദേവതകളെ ആരാധിക്കുന്ന രീതികളെ അടിസ്ഥാനമാക്കി ബിജെപിക്ക് അവരുടെ കാഴ്ചപ്പാടുകള്‍ മറ്റു സ്ഥലങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ 2,000 വര്‍ഷമായി പ്രചാരത്തിലുള്ള വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളുള്ള രാജ്യമാണിത്. അതുകൊണ്ടു തന്നെ ഉത്തരേന്ത്യന്‍ ആചാരങ്ങള്‍ മറ്റ് ഭാഗങ്ങളിലുള്ള ആളുകളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കരുത്.
ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാനും ഏകശിലാ വീക്ഷണങ്ങള്‍ മറ്റ് വംശീയ വിഭാഗങ്ങള്‍ക്ക് മേല്‍ ബാധകമാക്കാനുമാണ് ബി.ജെ.പിയുടെ ശ്രമം.താന്‍ രാജ്യത്തിനുവേണ്ടി പക്വമായ നിലപാടുകളാണ് പറയുന്നതെന്നും  അവര്‍ കൂട്ടിച്ചേര്‍ത്തു.
കാളി ദേവി മാംസവും മദ്യവും കഴിക്കുമെന്ന് പറഞ്ഞതിനുശേഷമാണ് മഹുവക്കെതിരെ ബി.ജെ.പി ആക്രമണം ശക്തമാക്കിയത്. നൂപുര്‍ ശര്‍മക്കെതിരെ തങ്ങള്‍ നടപടി സ്വീകരിച്ചതുപോലെ മഹുവക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസും നടപടി സ്വികരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

 

 

Latest News