ലഹരിമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍

പയ്യന്നൂര്‍ - കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ സഹിതം രണ്ടു യുവാക്കള്‍ പിടിയില്‍. കാറ്ററിംഗ് തൊഴിലാളി കരിവെള്ളൂര്‍ അയത്രവയല്‍ സ്വദേശി കിണറ്റുകരയില്‍ കെ. അനൂപ് (38), കരിവെള്ളൂര്‍ തെരുവിലെ പുതിയ വീട്ടില്‍ വൈശാഖ് (30) എന്നിവരെയാണ് വനിതാ എസ്.ഐ. സിസി അബ്രഹാമും സംഘവും പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ 4.15 ഓടെ ദേശീയ പാതയില്‍ കരിവെള്ളൂര്‍ ഗവ.ആശുപത്രിക്ക് സമീപം വെച്ചാണ് ഇരുവരും വാഹന പരിശോധനക്കിടെ മാരക ലഹരിമരുന്നായ രണ്ട് ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് പിടിയിലായത്. കുറച്ചു ദിവസങ്ങളായി പോലീസ് കരിവെള്ളൂരും പരിസരത്തും മയക്കുമരുന്ന് സംഘത്തെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഓരോ ഗ്രാം വീതം രണ്ടു പേരില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച എര്‍ട്ടിക മാരുതി കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.  പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 

Latest News