ഇടുക്കി-ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസില്‍ ക്ഷേത്ര പൂജാരിയെ അറസ്റ്റ് ചെയ്തു. ആറന്‍മുള സ്വദേശി വിബിന്‍ (32) ആണ് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്.
വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പുജാരിയായി 15 ദിവസമായി ജോലി ചെയ്ത് വരികയായിരുന്നു. ക്ഷേത്രത്തിലെ പൂജാ സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ കുട്ടിയെ കൊണ്ടുപോവുകയും കെട്ടിപ്പിടിക്കുകയും പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. വണ്ടിപ്പെരിയാര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം പീരുമേട് കോടതിയില്‍ ഹാജരാക്കി.






