Sorry, you need to enable JavaScript to visit this website.

നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷൻ നേടാം; പക്ഷേ പരസ്യം കാണണം

സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനും കൂടുതൽ ഉപഭോക്താക്കളെ പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കുന്നതിനും വേണ്ടി നെറ്റ്ഫ്ലിക്സിൽ പരസ്യങ്ങൾ കാണിയ്ക്കാൻ തുടങ്ങുന്നു. കാൻസ് ലയൺസ് അഡ്വർടൈസിങ് ഫെസ്റ്റിവലിൽ സംസാരിക്കുന്നതിനിടയിലാണ് പ്ലാറ്റ് ഫോമിൽ ഭാവിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തുമെന്ന് നെറ്റ്ഫ്ലിക്സ് മേധാവി ടെഡ് സാരൻഡോസ് സ്ഥിരീകരിച്ചത്. ഈ വർഷം അവസാനത്തോടെയായിരിയ്ക്കും പരസ്യങ്ങൾ കാണിച്ച് തുടങ്ങുന്നത്.ഈ സംവിധാനം ഒരുക്കുന്നതിനായി പുതിയ പരസ്യ സേവനദാതാക്കളുമായുള്ള ചർച്ചയിലാണ് കമ്പനി. കുറഞ്ഞ കാശിന് സബ്‌സ്‌ക്രിപ്ഷൻ വേണമെന്നും പരസ്യങ്ങൾ ഞങ്ങൾ കണ്ടുകൊള്ളാം എന്നും പറയുന്ന വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഈ സൗകര്യം അവതരിപ്പിക്കുകയെന്നും ടെഡ് സാരൻഡോസ് പറഞ്ഞു. നെറ്റ്ഫ്ലിക്സിന്റെ എതിരാളിയായ ഡിസ്‌നി പ്ലസും പരസ്യം കാണിച്ചുകൊണ്ടുള്ള സബ്‌സ്‌ക്രിപ്ഷൻ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഹോട്ട് സ്റ്റാറിലെ വിഐപി സബ്‌സ്‌ക്രിപ്ഷനിൽ നിലവിൽ പരസ്യങ്ങൾ കാണിക്കുന്നുണ്ട്.

Latest News