Sorry, you need to enable JavaScript to visit this website.

പോകോയുടെ എഫ് 4, 5 ജി സ്മാർട്‌ഫോൺ; വിലയും സവിശേഷതകളും

ഇന്ത്യൻ വിപണിയിൽ പോകോയുടെ എഫ് 4, 5ജി സ്മാർട്‌ഫോൺ അവതരിപ്പിച്ചു. പോകോ എഫ്1, പോകോ എഫ്3 ജിടി എന്നിവയാണ് എഫ് സീരീസിലെ മറ്റ് ഫോണുകൾ. 6ജിബി/128 ജിബി പതിപ്പിന് 27,999 രൂപയും, 8ജിബി/128 ജിബി പതിപ്പിന് 29,999 രൂപയും 12ജിബി/256 ജിബി പതിപ്പിന് 33,999 രൂപയുമാണ് വില. ജൂൺ 27 മുതൽ ഫ്ലിപ്കാർട്ടിലാണ് ഫോണിന്റെ വിൽപന ആരംഭിക്കുന്നത്.
ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് സൗകര്യം, ഹൈ റസലൂഷൻ ഓഡിയോ, ഐആർ ബ്ലാസ്റ്റർ, ഐപി53 സർട്ടിഫിക്കേഷൻ എന്നിവ ഫോണിനുണ്ട്. 
ഫിംഗർപ്രിന്റ് ഫോണിന്റെ ഒരു വശത്തായാണ് നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്പ് സെറ്റ് ശക്തി പകരുന്ന ഫോണിൽ 6.67 ഇഞ്ച് 1അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്.30 ഹെർട്‌സ് മുതൽ 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റ് ക്രമീകരിക്കാനാവും. 360 ഹെർട്‌സ് ടച്ച് സാംപ്ലിങ് റേറ്റുണ്ട്. 1300 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് പിന്തുണയ്ക്കും. ഡോൾബിവിഷൻ, എച്ചഡിആർ10 പ്ലസ് സാങ്കേതികവിദ്യകളും പിന്തുണയ്ക്കും.
ആറ്, എട്ട്, 12 ജിബി റാം വേരിയന്റുകളും 128ജിബി, 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് ഓപ്ഷനുകളും ഇതിനുണ്ട്. 64 എംപി ആണ് ഫോണിന്റെ പ്രൈമറി ക്യാമറ. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള ക്യാമറയാണിത്.
എട്ട് എംപി അൾട്രാ വൈഡ് സെൻസർ, രണ്ട് എംപി ഡെപ്ത് സെൻസർ എന്നിവയും റിയർ ക്യാമറയിൽ ഉൾക്കൊള്ളുന്നു. സെൽഫിയ്ക്കായി 20 എംപി ക്യാമറയുണ്ട്. 4500 എംഎഎച്ച് ബാറ്ററിയാണ് പോക്കോ ഐഫ്4 5ജിയിലുള്ളത്. 67 വാട്ട് അതിവേഗ വയേർഡ് ചാർജിങ്ങും 10 വാട്ട് റിവേഴ്‌സ് വയേർഡ് ചാർജിങ് സൗകര്യവുമുണ്ട്.
 

Latest News