Sorry, you need to enable JavaScript to visit this website.

ലൈവ് കാപ്ഷൻ സംവിധാനവുമായി ആപ്പിൾ; കേൾവി ശക്തിയില്ലാത്തവർക്കും ഇനി വീഡിയോ ആസ്വദിക്കാം

ശാരീരിക പരിമിതികളുള്ളവരെ സഹായിക്കുന്നതിനായി ആപ്പിൾ പുതിയ ചില ഫീച്ചറുകളുമായി എത്തുന്നു. വീഡിയോകളിലെ ലൈവ് കാപ്ഷൻ ഫീച്ചറാണ് അതിലൊന്ന്. ഈ ഫീച്ചർ വഴി ഐഫോണുകൾ, ഐപാഡുകൾ, മാക്ക് കംപ്യൂട്ടറുകൾ എന്നിവയിലെല്ലാം കാണുന്ന വീഡിയോകളിൽ സംസാരിക്കുന്നത് എന്താണെന്ന് കാപ്ഷനുകളായി സ്‌ക്രീനിൽ കാണാൻ സാധിക്കും.പുതിയ സൗകര്യം കേൾവിക്ക് പ്രശ്നങ്ങളുള്ളവർക്കും ശബ്ദമില്ലാതെ തന്നെ വീഡിയോ കാണാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടും. ഫേസ് ടൈം കോളുകൾ, സ്ട്രീമിങ് സേവനങ്ങൾ, മറ്റ് വീഡിയോ കോൺഫറൻസിങ് ആപ്പുകൾ എന്നിവയിലെല്ലാം ഈ സംവിധാനം ഉപയോഗിക്കാമെന്നാണ് റിപ്പോർട്ട്. 
നിലവിൽ ഗൂഗിൾ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സമാനമായൊരു ഫീച്ചർ ലഭ്യമാണ്. പുതിയ ഫീച്ചർ ഈ വർഷം അവസാനത്തോടെ ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.

Latest News